Spread the love

ജൂൺ ഒന്നിന് നടക്കുന്ന സ്കൂൾ പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഘോഷയാത്രകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിർദേശം നൽകി. സ്കൂളിന്റെ പ്രവേശന കവാടത്തിൽ അധ്യാപകരും മറ്റ് ജീവനക്കാരും പി.ടി.എ ഭാരവാഹികളും ജനപ്രതിനിധികളും മാത്രം വിദ്യാർത്ഥികളെ സ്വീകരിക്കാൻ നിൽക്കണമെന്നും സ്കൂളുകളിലെ ഒരു പരിപാടിക്കും കുട്ടികളെ അണിനിരത്തരുതെന്നും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശങ്ങൾ നൽകി. ചില സ്കൂളുകളിൽ കുട്ടികളെ ഉൾപ്പെടുത്തി പ്രവേശന ഘോഷയാത്രകൾ സംഘടിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഈ വർഷം മുതൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി പരിപാടികൾ പാടില്ലെന്നാണ് നിർദേശം. പ്രവേശോത്സവം ഉൾപ്പെടെയുള്ള ഉദ്ഘാടന ചടങ്ങുകളിൽ കുട്ടികളെ സദസ്സിൽ ഇരിക്കാനും അനുവദിക്കണം.

By

Leave a Reply

Your email address will not be published. Required fields are marked *