സൊമാലിയയിലെ അൽ-ഷബാബ് തീവ്രവാദികളെ നേരിടാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ സൈന്യത്തെ അയയ്ക്കാൻ പദ്ധതിയിടുന്നു.സൊമാലിയൻ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും ചെറുത്തുനിൽപ്പിന് അമേരിക്കൻ സേനയുടെ പിന്തുണയുണ്ടാകും. ആദ്യഘട്ടത്തിൽ 500 അംഗ സംഘത്തെ സൊമാലിയയിലേക്ക് അയക്കും.
അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ബൈഡൻ തന്റെ സൈനികരെ ആഫ്രിക്കൻ മേഖലയിലേക്ക് പുനർവിന്യസിക്കാൻ തീരുമാനിക്കുന്നത്. ഡൊണാൾഡ് ട്രംപിന്റെ കീഴിൽ 700 അംഗ ട്രൂപ്പിനെ പിൻവലിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൊമാലിയയിലേക്ക് ഭീകരർക്കെതിരെ അമേരിക്ക സൈന്യയത്തെ അയയ്ക്കുന്നത്. യുഎസ് സൈന്യം ഏത് പ്രദേശത്താണ് പ്രവർത്തിക്കുകയെന്ന് വ്യക്തമല്ല.
കൂടുതൽ വായിക്കാം: ഉക്രൈൻ വീണ്ടും അമേരിക്കയുടെ ആയുധ സഹായം; കൂടുതൽ പിന്തുണ ഉറപ്പുനൽകി യു.എസ്.