തിരുവനന്തപുരം: മാതൃഭൂമി അസിസ്റ്റൻറ് എഡിറ്റർ സുഭാഷ് ചന്ദ്രൻറെ ‘സമുദ്രശില’ എന്ന നോവലിൻ മലയാറ്റൂർ ഫൗണ്ടേഷൻറെ പ്രഥമ സാഹിത്യപുരസ്കാരം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
30ൻ വൈകിട്ട് ആറിൻ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന മലയാറ്റൂർ സാംസ്കാരിക സായാഹ്നത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ പ്രസിഡൻറ് പെരുമ്പടം ശ്രീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2016 ജനുവരി ഒന്നിനും 2021 ഡിസംബർ 31നും ഇടയിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച സാഹിത്യ കൃതികളാണ് അവാർഡിൻ പരിഗണിച്ചത്.
‘സമുദ്രശില’ ഒരു അപൂർവ രചനയാണെന്ന് അവാർഡ് ജൂറി ചെയർമാനും സാഹിത്യകാരനുമായ കെ.വി.മഞ്ജുനാഥ് പറഞ്ഞു. മോഹൻ കുമാർ അഭിപ്രായപ്പെട്ടു. ജൂറി അംഗം റോസ് മേരി, ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ.ശ്രീകുമാർ, വൈസ് പ്രസിഡൻറ് എം.ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. നൗഷാദ് അലി തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.