സിബിഐ റെയ്ഡിൽ പ്രതികരണവുമായി ലോക്സഭാ എം പി കാർത്തി ചിദംബരം. തനിക്ക് കണക്ക് നഷ്ടപ്പെട്ടുവെന്നും, എത്ര തവണ ഇത് സംഭവിച്ചുവെന്നും ഒരു റെക്കോർഡ് ആയിരിക്കണമെന്നും അദ്ദേഹം റെയ്ഡിൻ തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു. കാർത്തി ചിദംബരത്തിന്റെ വസതികളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, മുംബൈ, ഒഡീഷ, ഡൽഹി എന്നിവിടങ്ങളിലെ ഒന്നിലധികം വീടുകളിലും ഔദ്യോഗിക കേന്ദ്രങ്ങളിലുമാണ് റെയ്ഡ് നടന്നത്.
ചിദംബരത്തിൻറെ മകൻ കാർത്തി ചിദംബരവും സഹായി ഭാസ്കരമാനും തമ്മിൽ ബന്ധമുള്ള ഏഴിടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്.