Spread the love

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ലഭിക്കും. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിന്റെ സമീപവും വടക്കൻ തമിഴ്നാട്ടിലും രൂപപ്പെട്ട ചുഴലിക്കാറ്റാണ് മഴ തുടരാൻ കാരണമായത്. ആൻഡമാൻ ദ്വീപുകളിൽ നിന്ന് മൺസൂൺ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് എത്തും. തെക്കുപടിഞ്ഞാറൻ കാലവർഷം 24 നും 27 നും ഇടയിൽ കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിക്കും. തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ബാബു മരിച്ചു തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ബാബു മരിച്ചു. കൂടെയുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. തെക്കൻ ആൻഡമാൻ കടൽ, നിക്കോബാർ മേഖല, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാലവർഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ അത് പ്രതീക്ഷിക്കാം.

By

Leave a Reply

Your email address will not be published. Required fields are marked *