സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരം, ഇടുക്കി വരെയുള്ള മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭൂതത്താൻകെട്ട് ഡാമിൻറെ ആറ് ഷട്ടറുകൾ ഉയർത്തി. ഡാമിൻ 15 ഷട്ടറുകളാണുള്ളത്, അതിൽ നാൽ ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ട് ഷട്ടറുകൾ 50 റായും ഉയർത്തി.