സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായി മൂന്ന് ദിവസം ഉയർന്നതിന് ശേഷം ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 37720 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ വിലയിൽ 840 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
സംസ്ഥാനത്ത് ഒരു ഗ്രാമിൻ 22 കാരറ്റ് സ്വർണത്തിൻറെ വിലയും വർധിച്ചു. ഗ്രാമിൻ 22 കാരറ്റ് സ്വർണത്തിൻ 4,715 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിൻ 10 രൂപയാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിൻറെ ഒരു ഗ്രാം സ്വർണത്തിൻറെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻ 3,895 രൂപയാണ് വിപണി വില.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.