Spread the love

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ വിവിധ വിഭാഗങ്ങൾക്ക് ആശ്വാസമായി. കെ.എസ്.ആർ.ടി.സിയുടെ പരിഗണനയിൽ 700 സി.എൻ.ജി ബസുകൾ വാങ്ങുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. കിഫ്ബിയിൽ നിന്ന് നാൽ ശതമാനം പലിശ നിരക്കിൽ 455 കോടി രൂപ വായ്പയെടുക്കാനാണ് സർക്കാർ തീരുമാനം.

പട്ടികജാതി പട്ടികവർ ഗ വിഭാഗങ്ങളെ പരിഗണിച്ച് വികസനത്തിനായി മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. വിഭാഗത്തിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് കൂടുതൽ ശ്രദ്ധ നൽകും.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ കാര്യക്ഷമവും സമയബന്ധിതവും സുതാര്യവുമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിൻ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കുകയാണ്. പദ്ധതികൾക്ക് കൃത്യമായ മേൽനോട്ടം വഹിക്കാൻ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ മോണിറ്ററിംഗ് കമ്മിറ്റികൾ രൂപീകരിക്കും.

By

Leave a Reply

Your email address will not be published. Required fields are marked *