Spread the love

സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടെത്താനുള്ള പദ്ധതിക്ക് തുടക്കമായി. ജനസംഖ്യാധിഷ്ഠിത രോഗനിർണയ പദ്ധതി വഴി സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങളുള്ള ആളുകളുടെ കൃത്യമായ ഡാറ്റ ശേഖരിച്ച് അവർക്ക് ആവശ്യമായ ചികിത്സ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള പരിശീലനം ആശാ വർക്കർമാർക്കായി ആരംഭിച്ചിട്ടുണ്ട്.

നേരത്തെ സർക്കാർ നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് മൂന്നിൽ ഒരാൾക്ക് രക്തസമ്മർദ്ദവും അഞ്ചിൽ ഒരാൾക്ക് പ്രമേഹവും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമത്തിൻറെ അഭാവം, ലഹരിവസ്തുക്കളുടെ ഉപയോഗം, മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഉയർന്ന ജീവിത നിലവാരവും വാങ്ങൽ ശേഷിയും കാരണമായി. ഇക്കാര്യത്തിൽ കൃത്യമായ കണക്കുകൾ സർക്കാരിന്റെ പക്കലില്ല. അവർക്ക് ആവശ്യമായ ആരോഗ്യ പരിരക്ഷ ഇപ്പോൾ നൽകുക സാധ്യമല്ല. ഇതിനുള്ള പരിഹാരമാണ് പുതിയ പദ്ധതി.

ഓരോ നിയോജകമണ്ഡലത്തിലും ഓരോ ആരോഗ്യകേന്ദ്രം തിരഞ്ഞെടുത്ത് പദ്ധതി ആരംഭിക്കും. ആശാ വർക്കർമാർ വീട്ടിലെത്തി 30 വയസിൻ മുകളിലുള്ളവരുടെ വിവരങ്ങൾ ഇ-ഹെൽത്ത് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴി ശേഖരിക്കും.

By

Leave a Reply

Your email address will not be published. Required fields are marked *