Spread the love

ശബരിമല യുവതീപ്രവേശന സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനുള്ള നടപടികൾ മാസങ്ങളായി സംസ്ഥാനത്തിൻറെ മിക്ക ഭാഗങ്ങളിലും നിശ്ചലമായി. കേസുകൾ പിൻവലിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ നൽകിയ നിർദ്ദേശത്തിലെ അവ്യക്തതയും കൃത്യതയില്ലായ്മയുമാണ് നടപടികൾ നിർത്തിവയ്ക്കാൻ കാരണമെന്നാണ് വിവരം.

സമരവുമായി ബന്ധപ്പെട്ട ഗുരുതരമല്ലാത്ത കേസുകൾ പിന്വലിക്കാനായിരുന്നു ഉന്നതതല സമിതിയുടെ തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ കേസുകളിലും ഇതേ തീരുമാനം എടുത്തെങ്കിലും തുടർനടപടികൾ ഇല്ലാത്തതിനാൽ തീരുമാനത്തിൽ വിശ്വസിച്ചിരുന്ന പലരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. രണ്ട് കേസുകളിലെയും നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ സബ്മിഷൻ മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ക്രൈംബ്രാഞ്ച് ഐജി, സ്പെഷ്യൽ സെൽ, എസ്.ആർ.ബി വിഭാഗങ്ങളിലെ എസ്.പിമാർ എന്നിവരടങ്ങുന്ന സമിതിയും കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ചു. ഓരോ കേസും കോടതിയുടെ അനുമതിയോടെ പ്രത്യേകം പരിശോധിച്ച് പിന്വലിക്കാമെന്നും ഇക്കാര്യത്തിൽ സർക്കാരിൻ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മന്ത്രിസഭയും ഇക്കാര്യത്തിൽ തീരുമാനമെടുത്തു. ഇതനുസരിച്ച് നാമജപ ഘോഷയാത്രയുടെ പേരിൽ സ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കും.

By

Leave a Reply

Your email address will not be published. Required fields are marked *