വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ ഭർത്താവ് മെഹ്നാസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിനു ഹാജരാകാതെ ഒളിവിൽ കഴിയുന്ന മെഹ്നാസിൻ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻറെ ആവശ്യം. ആത്മഹത്യാ പ്രേരണ, ശാരീരികവും മാനസികവുമായ പീഡനം തുടങ്ങിയ കുറ്റങ്ങളാണ് മെഹ്നാസിനെതിരെ ചുമത്തിയിരിക്കുന്നത്.
രിഫാ മെഹ്നുവിൻറെ മരണത്തിൽ തന്നെ വേട്ടയാടുകയാണെന്ന് ഒളിവിൽ കഴിയവേ മെഹ്നാസ് ആരോപിച്ചിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും മെഹ്നാസ് ചോദ്യം ചെയ്യലിൻ ഹാജരായില്ല. ഒടുവിൽ ഒളിവിൽ കഴിയുന്ന മെഹ്നാസിനെ കണ്ടെത്താൻ അന്വേഷണ സംഘത്തിൻ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കേണ്ടി വന്നു. ഈ വസ്തുതകൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസിൻറെ ഗൗരവം കോടതിയെ ബോധ്യപ്പെടുത്താനും പ്രോസിക്യൂഷൻ തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ വായിക്കുക: 78.9% വീടുകളിലും സൈക്കിളുകൾ ഉണ്ട്; പശ്ചിമ ബംഗാൾ ഇന്ത്യയുടെ സൈക്കിൾ നഗരമായി മാറുന്നു