അസമിൽ രണ്ട് ദിവസമായി തുടരുന്ന വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നത് രണ്ട് ലക്ഷത്തോളം പേർ. മഴയെ തുടർന്ന് സംസ്ഥാനം വെള്ളത്തിനടിയിലായി. കനത്ത മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി. റെയിൽ, റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.
സംസ്ഥാനത്തെ മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും 20 ജില്ലകളിലായി രണ്ട് ലക്ഷത്തോളം പേരെ പ്രതികൂലമായി ബാധിച്ചു. തുടർച്ചയായ വെള്ളപ്പൊക്കം മാരകമായ മണ്ണിടിച്ചിലിനും ഹാഫ് ലോംഗ് റവൻയൂ സർക്കിളിൽ മൂന്ന് പേരുടെ മരണത്തിനും കാരണമായി. കാച്ചാർ ജില്ലയിൽ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രളയത്തിൻ ശേഷം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. കച്ചാർ, ഹോജായി ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥർ അറിയിച്ചു.