നിലമേൽ വിസ്മയ കേസിൽ നാളെ വിധി പ്രഖ്യാപിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ എൻ സുജിത്ത് നാളെ വിധി പറയും. വിസ്മയയുടെ ഭർത്താവായിരുന്ന കിരൺ കുമാർ മാത്രമാണ് കേസിലെ ഏക പ്രതി.
വിസ്മയ മരിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് കേസിൽ വിധി വരാൻ പോകുന്നത്. പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരണിനെതിരെ സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുകയും വിചാരണ നടപടികളിൽ അതേ ഗതിവേഗം നിലനിർത്തുകയും ചെയ്ത സാഹചര്യത്തിലാണ് കേസിൽ വിധി വരുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 42 സാക്ഷികൾ, 120 രേഖകൾ, 12 മുതലകൾ എന്നിവരുടെ അടിസ്ഥാനത്തിലാണ് വിചാരണ.