വധശിക്ഷയ്ക്ക് സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഏത് കേസിലെയും പ്രതികൾക്ക് വധശിക്ഷ നൽകുന്നത് പ്രതികാര നടപടിയായി കണക്കാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
മിക്ക കേസുകളിലും, വിധി ലഘൂകരിക്കേണ്ട സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പീൽ ഘട്ടത്തിൽ ശേഖരിക്കുന്നുണ്ടെന്നും അത്തരം വിവരങ്ങൾ കൂടുതലും ശിക്ഷയ്ക്ക് ശേഷമുള്ള സാഹചര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 2018ൽ കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസുമാരായ യുയു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.