നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ കൊലപാതക ഗൂഡാലോചന കേസിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. കേസിൽ നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവലിന്റെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് തെളിവ് തേടാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം.
കഴിഞ്ഞ ദിവസം കേസിൽ ശക്തമായ തെളിവുകളുടെ അഭാവം കോടതി ചൂണ്ടിക്കാണിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. നടൻ ദിലീപിനു വേണ്ടി വഴിതെറ്റിച്ച് പലരെയും സ്വാധീനിച്ചെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ പശ്ചാത്തലത്തിലാണ് നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്. ബിഷപ്പിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബാലചന്ദ്രകുമാർ കോടതിയിലും അന്വേഷണ സംഘത്തിൻ മുന്നിലും ഉന്നയിച്ചത്. എന്നാൽ ബാലചന്ദ്രകുമാറിനെ അറിയാമെന്നും ദിലീപിൻ ജാമ്യം ലഭിക്കാൻ ഇടപെട്ടിട്ടില്ലെന്നും ആരെയും സ്വാധീനിച്ചിട്ടില്ലെന്നും ബിഷപ്പ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഉദ്യോഗസ്ഥർ കോട്ടയത്തെത്തി ബിഷപ്പിൻറെ മൊഴി രേഖപ്പെടുത്തി.
ഇംഗ്ലീഷ് സംഗ്രഹം: നടി ആക്രമിക്കപ്പെട്ട കേസ് അപ്ഡേറ്റുകൾ