വഞ്ചനാ കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രീംകോടതിയുടെ നോട്ടീസ്. മുംബൈയിലെ ബിസിനസുകാരനായ ദിനേശ് മേനോൻ നൽകിയ ഹർജിയിലാണ് നോട്ടീസ്. ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് നൽകിയത്. കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.25 കോടി തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ്.