ആർഎം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിൽ 1,108 കോടി രൂപയ്ക്കാണ് ഈ കാർ വിറ്റത്. 1955ലെ മോഡൽ മെഴ്സിഡസ്-ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ എന്ന കാറാണ് വിറ്റത്. അത്തരമൊരു വില ലഭിക്കാൻ ഈ കാറിൻറെ ഈ മോഡൽ കാറുകളിൽ രണ്ടെണ്ണം മാത്രമേ ഈ ലോകത്ത് നിർമ്മിച്ചിട്ടുള്ളൂ എന്നതാണ്.
രണ്ട് ലോക ചാമ്പ്യൻ കിരീടങ്ങൾ നേടിയ ഡബ്ൽയു 196 ആർ എന്ന റേസ് കാറിനെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രോട്ടോടൈപ്പ്. ഈ മോഡൽ മത്സരങ്ങളിൽ അവതരിപ്പിക്കാൻ രൂപകൽപ്പന ചെയ്തതാണെങ്കിലും, 1955 ൽ ’24 അവർ ലെഹ്മൻസ്’ മത്സരത്തിനിടെയുണ്ടായ അപകടത്തെത്തുടർന്ന് ബെൻസ് മത്സരത്തിൽ നിന്ന് പിൻമാറി. മെഴ് സിഡസ് ബെൻ സ് മോട്ടോർ റേസിംഗ് ഡിപ്പാർ ട്ട് മെൻറിനായി ബെൻ സ് ചീഫ് എൻ ജിനീയർ റുഡോൾ ഫ് ഉലെൻ ഹോട്ട് ആണ് വാഹനം രൂപകൽ പ്പന ചെയ്തത്.