ബിറ്റ്കോയിന്റെ പേരിൽ മുമ്പും എൽ സാൽവദോർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബിറ്റ്കോയിന്റെ ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യമാണ് എൽ സാൽവദോർ. എന്നാൽ അതെ രാജ്യത്ത് ഒരു ബിറ്റ്കോയിൻ നഗരം നിർമ്മിക്കാൻ പദ്ധതിയിടുന്നു. നഗരത്തിൻറെ മാതൃകയും രൂപകൽപ്പനയും എൽ സാൽവദോറിൻറെ പ്രസിഡൻറ് നയിബ് അർമാൻഡോ ബുകെലെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കഴിഞ്ഞ വർഷം ജൂണിലാണ് ബിറ്റ്കോയിൻ ഇവിടെ കറൻസിയായി അംഗീകരിച്ചത്. ബിറ്റ് കോയിൻ നഗരത്തിൻറെ നിർമ്മാണം ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എൽ സാൽവഡോറിലെ ജനസംഖ്യയുടെ 20 ശതമാനം മാത്രമാണ് ഇപ്പോൾ ബിറ്റ്കോയിൻ ഉപയോഗിക്കുന്നതെങ്കിലും എൽ സാൽവഡോറിൻറെ പ്രസിഡൻറ് ബുക്കെലെ ഒരു ബിറ്റ്കോയിൻ ആരാധകനാണ്. ഇതോടെ അദ്ദേഹം വലിയ പദ്ധതികൾ ആസൂത്രണം ചെയ്തു. ബിറ്റ്കോയിൻ കറൻസിയായി സ്വീകരിക്കുന്നതിനുമുമ്പ് കറൻസിയില്ലാത്ത ഒരു രാജ്യമായിരുന്നു ഇത്. മധ്യ അമേരിക്കൻ രാജ്യം സാമ്പത്തിക വിനിമയത്തിനായി യുഎസ് ഡോളർ ഉപയോഗിക്കുന്നു.