Spread the love

മെയ് 29 നു അമിർ ഖാന്റെ പുതിയ ചിത്രമായ ‘ലാൽ സിംഗ് ഛദ്ദ’യുടെ ട്രെയിലർ റിലീസ് ചെയ്യും. ചിത്രത്തിലെ ആദ്യ ഗാനം വലിയ ഹിറ്റായി മാറിയിരുന്നു.  കരീന കപൂർ, മോന സിംഗ്, നാഗ ചൈതന്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസ്, വയാകോം 18 സ്റ്റുഡിയോസ്, പാരമൗണ്ട് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. 1986 ൽ വിൻസ്റ്റൺ ഗ്രൂമിന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി 1994-ൽ പുറത്തിറങ്ങിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന അമേരിക്കൻ ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. 2022 ഓഗസ്റ്റ് 11 നു തിയറ്റർ റിലീസിനു തയ്യാറെടുക്കുകയാണ് ചിത്രം.

By

Leave a Reply

Your email address will not be published. Required fields are marked *