വ്ളോഗർ റിഫയുടെ മരണത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഭർത്താവ് മെഹ്നാസിന് അടിയന്തരമായി ഹാജരാകാൻ അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. 10 ദിവസമായി മെഹ്നാസിനെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. മെഹ്നാസ് ഹാജരാകാൻ വൈകിയാൽ കർശന നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.