കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യയിൽ നടന്ന സംഭവവികാസങ്ങൾ കാണണമെങ്കിൽ ഇറ്റാലിയൻ കണ്ണട മാറ്റി കണ്ണ് തുറന്ന് നോക്കണമെന്ന് അമിത് ഷാ പറഞ്ഞു. അരുണാചൽ പ്രദേശിലെ നാംസായിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കഴിഞ്ഞ എട്ട് വർഷത്തിനിടെ മോദി സർക്കാർ എന്താണ് ചെയ്തതെന്ന് കോണ്‍ഗ്രസുകാർ നിരന്തരം ചോദിക്കുന്നുണ്ട്. കണ്ണുകളടച്ച് നോക്കിയാൽ ഒരാൾക്ക് വികസനം കാണാൻ കഴിയുമോ? കോണ്‍ഗ്രസുകാർ കണ്ണുകളടച്ച് വികസനത്തെ കാണാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.
“രാഹുൽ ബാബ, ദയവായി നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങളുടെ ഇറ്റാലിയൻ ഗ്ലാസുകൾ അഴിച്ചുമാറ്റുക, അങ്ങനെ കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഈ എട്ട് വർ ഷത്തിനുള്ളിൽ വിനോദസഞ്ചാരം ശക്തിപ്പെടുത്താനും ക്രമസമാധാന പാലനത്തിനും സർ ക്കാരിൻ കഴിഞ്ഞു. പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പേമ ഖണ്ഡുവിനും കഴിഞ്ഞ 50 വർഷമായി തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.