നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതിനാൽ നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു.
ഭരണകക്ഷി അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവന്നതിൻ ശേഷവും ദിലീപിന്റെ അഭിഭാഷകരെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.