Spread the love

രാജ്യത്തെ 15% കുട്ടികളും പൊണ്ണത്തടിയുള്ളവരാണെന്ന് ലാൻസെറ്റ് കമ്മീഷൻറെ പഠനം. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ രാജ്യത്ത് കുട്ടികളുടെ അമിതവണ്ണത്തിൻറെ വ്യാപനം 60% വർദ്ധിച്ചതായി നാഷണൽ ഫാമിലി ഹെൽത്ത് സർവേ കണ്ടെത്തി. 15നും 49നും ഇടയിൽ പ്രായമുള്ളവരിൽ അമിതവണ്ണം എല്ലാ സംസ്ഥാനങ്ങളിലും വ്യാപകമാണ്.

ജനസംഖ്യയുടെ 25 ശതമാനം പുരുഷൻമാരും സ്ത്രീകളും അമിതഭാരമുള്ളവരാണെന്ന കണ്ടെത്തൽ ഒരു മുന്നറിയിപ്പായി കാണണമെന്ന് എയിംസ് ഋഷികേശിലെ ഡോ സഞ്ജീവ് കുമാർ പറഞ്ഞു. പ്രദീപ് അഗർവാൾ പറഞ്ഞു. ‘കുട്ടികളുടെ പോഷകാഹാര അവകാശങ്ങളും പാക്കേജ്ഡ് ഫുഡ് ലേബലിംഗും’ എന്ന വിഷയത്തിൽ നടന്ന ദേശീയതല യോഗത്തിലാണ് ഈ പരാമർശം.

ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതായി കണക്കാക്കപ്പെടുന്നു. 2006 നും 2019 നും ഇടയിൽ പാക്കറ്റ്, ഫാസ്റ്റ് ഫുഡ് വിൽപ്പനയിൽ 300 കോടി രൂപയുടെ വർദ്ധനവുണ്ടായി. ഇത്തരം ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് അമിതവണ്ണം, ടൈപ്പ് -2 പ്രമേഹം, കാർഡിയോവാസ്കുലാർ രോഗങ്ങൾ, അർബുദം എന്നിവയിലേക്ക് നയിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് ഓരോ വർ ഷവും 58 ലക്ഷത്തോളം പേരാണ് ഇത്തരം രോഗങ്ങൾ മൂലം മരിക്കുന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *