ശ്രീലങ്കയിലെ ചൈനീസ് നിക്ഷേപത്തെക്കുറിച്ചും, സാമ്പത്തിക- രാഷ്ട്രീയ പ്രതിസന്ധിയുമായുള്ള ബന്ധത്തെക്കുറിച്ചും ശ്രീലങ്കൻ എംപി ഹർഷ ഡി സിൽവ പ്രതികരിച്ചു. ഭൂതകാലത്തെക്കുറിച്ച് ഇനി സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയാണ് കണ്ടെത്തേണ്ടതെന്നും എംപി പറഞ്ഞു.
“ചെയ്തത് ചെയ്തു കഴിഞ്ഞു, ഞങ്ങൾക്ക് ആ പദ്ധതികൾ ഇനി റിവേഴ്സ് ചെയ്യാൻ കഴിയില്ല, ഞങ്ങൾക്ക് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് കടത്തിൽ നിന്ന് പുറത്തുകടക്കാനുള്ള ഒരു മാർഗം കണ്ടെത്തുക എന്നതാണ്. ഞങ്ങൾ അത് പുനഃക്രമീകരിക്കും. ചൈനയുമായി ബന്ധപ്പെട്ട് നാം ഒരു പരിഹാരത്തിലെത്തേണ്ടതുണ്ട്.” അദ്ദേഹം കൂട്ടിച്ചേർ ത്തു.
വർഷങ്ങളായി, ബജറ്റ് കമ്മിയും വ്യാപാരക്കമ്മിയും കാരണം ശ്രീലങ്ക മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെയധികം കടമെടുത്തിട്ടുണ്ട്. വിദേശനിക്ഷേപം ഉപയോഗിച്ച് നിർ മിച്ച പല അടിസ്ഥാനസൗകര്യ പദ്ധതികളും വരുമാനം സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. ഇത് രാജ്യത്തെ കൂടുതൽ കടക്കെണിയിലേക്ക് തള്ളിവിട്ടു.