Spread the love

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹന വിപണി വലിയ കുതിപ്പിന് സാക്ഷ്യം വഹിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. ഇ-വാഹനങ്ങളുടെ എണ്ണം 50,000 കടന്നതായി അധികൃതർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കണക്കുകളും അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. 2024 ഓടെ പുതിയ വാഹന രജിസ്ട്രേഷനുകളുടെ 25 ശതമാനം പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ ഡൽഹി സർക്കാർ 2020 ഓഗസ്റ്റിലാന് ഇ-വി പോളിസി അവതരിപ്പിച്ചത്. നയം ആരംഭിച്ച് ആദ്യ മാസത്തിൽ നഗരത്തിൽ 739 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു.

2020 സെപ്റ്റംബർ മുതൽ ഇതുവരെ 50,225 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. നയം ആരംഭിക്കുന്നതിൻ മുമ്പ്, ഡൽഹിയിൽ പ്രതിവർഷം 20,977 ഇ-വാഹനങ്ങൾ മാത്രമാണ് വിറ്റഴിച്ചത്. ആ വർഷം ഡൽഹിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൻറെ 2.9 ശതമാനം മാത്രമായിരുന്നു ഇത്. അടുത്ത വർഷം ഇത് 23,223 ആയി ഉയരുകയും നഗരത്തിലെ വാഹന വിൽപ്പനയിൽ ഇ-വാഹനങ്ങളുടെ വിഹിതം 3.6 ശതമാനമായി ഉയരുകയും ചെയ്തു.

കോവിഡ് കാരണം 2020 ലും 2021 ലും തലസ്ഥാനത്തെ മൊത്തത്തിലുള്ള വാഹന രജിസ്ട്രേഷനുകൾ കുറഞ്ഞെങ്കിലും, നഗരത്തിൽ രജിസ്റ്റർ ചെയ്ത ഇ-വികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതായി അധികൃതർ പറഞ്ഞു. ഈ വർഷം ഇതുവരെ 19,872 ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം നഗരത്തിൽ പ്രതിദിനം 71 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരുന്നെങ്കിൽ ഈ വർഷം ഇത് ശരാശരി 142 ഇ-വാഹനങ്ങളായി ഉയർന്നു.

By

Leave a Reply

Your email address will not be published. Required fields are marked *