Spread the love

രാജ്യത്തെ മൊത്തവില സൂചികയെ (ഡബ്ൽയുപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം റെക്കോർഡ് നിലവാരത്തിലെത്തി. പച്ചക്കറികൾ, പഴങ്ങൾ, പാൽ, ഇന്ധനം എന്നിവയുടെ വിലയിൽ ഏറ്റവും വലിയ വർദ്ധനവുണ്ടായിരിക്കുന്നത്. ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരകാണിതെന്ന് റിപ്പോർട്ടുകൾ പറയുന്നു. . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10.74 ശതമാനമായിരുന്ന ഇത് ഇപ്പോൾ 15.08 ശതമാനമായി കുറഞ്ഞു.

മാർച്ചിൽ സൂചിക 14.55 ശതമാനമായിരുന്നു. ഭക്ഷ്യവസ്തുക്കളുടെയും സാധനങ്ങളുടെയും വിലയിലുണ്ടായ വർദ്ധനവാണ് ഉയർന്ന പണപ്പെരുപ്പ നിരക്കിന് കാരണമെന്ന് വാണിജ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മിനറൽ ഓയിൽ, അടിസ്ഥാന ലോഹം, അസംസ്കൃത എണ്ണ, പ്രകൃതി വാതകം, ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യേതര വസ്തുക്കൾ, രാസവസ്തുക്കൾ എന്നിവയുടെ വില വർദ്ധിച്ചു. തുടർച്ചയായ 13-ാം മാസമാണ് മൊത്ത വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഇരട്ട അക്കത്തിൽ തുടരുന്നത്.

By

Leave a Reply

Your email address will not be published. Required fields are marked *