റഷ്യയിൽ യൂട്യൂബ് നിരോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് റഷ്യൻ ഡിജിറ്റൽ വികസന മന്ത്രി മഷ്കൂത്ത് ഷാദേവ് പറഞ്ഞു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് ഇത്തരമൊരു നീക്കം ഒഴിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉക്രൈനുമായുള്ള യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ വിവിധ വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ റഷ്യ നിരോധിച്ചിരുന്നു. ഉള്ളടക്കം നീക്കം ചെയ്യാത്തതിനും നിയമവിരുദ്ധമായ ഉള്ളടക്കം കാണിക്കുന്നതിനും പിഴയും ഭീഷണിയും ചുമത്തിയതല്ലാതെ യൂട്യൂബ് പൂർണ്ണമായും അടച്ചുപൂട്ടാൻ റഷ്യ ഒരു ശ്രമവും നടത്തിയിട്ടില്ല.