റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ച് 84 ദിവസത്തിനുള്ളിൽ ആദ്യമായി വെടിനിർത്തലിന് ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. യുദ്ധം മൂന്നാം മാസത്തിലേക്ക് കടക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പുതിയ പ്രസ്താവന.
മെയ് 13 ൻ ഒരു മണിക്കൂർ നീണ്ട പ്രസ്താവനയിൽ, യുഎസ് പ്രതിരോധ സെക്രട്ടറി റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷെയിഗിനെ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു.
ഫെബ്രുവരി 18ന് യുദ്ധം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് യുഎസ് പ്രതിരോധ സെക്രട്ടറി അവസാനമായി റഷ്യൻ പ്രതിരോധ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ യുദ്ധം ചെയ്യരുതെന്ന ലോയിഡിൻറെ അഭ്യർത്ഥന റഷ്യയിലെ ഉന്നത നേതാക്കൾ നിരസിച്ചു.