ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഒരു പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കാൻ ഒരുങ്ങുന്നു . ക്രിപ്റ്റോ ട്രാൻസ്ഫറിനെ പിന്തുണയ്ക്കുന്ന പ്ലാറ്റ്ഫോം ഡിജിറ്റൽ, ബ്ലോക്ക് ചെയിൻ ആസ്തികളുടെ കൈമാറ്റവും സുഗമമാക്കും. അതേസമയം, മെറ്റാപേ എന്ന പേരിനായി കമ്പനി യുഎസ് പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ ഒരു അപേക്ഷ സമർപ്പിച്ചിട്ടുണ്ട്, പക്ഷേ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, മെറ്റാപേ ഉൾപ്പെടെ അഞ്ച് ട്രേഡ്മാർക്ക് ആപ്ലിക്കേഷനുകൾ മെറ്റാ ഫയൽ ചെയ്തതായി ട്രേഡ്മാർക്ക് അറ്റോർണി ജോഷ് ഗുർബാൻ ട്വീറ്റ് ചെയ്തു. “ഡിജിറ്റൽ ടോക്കണുകൾ, യൂട്ടിലിറ്റി ടോക്കണുകൾ, ഡിജിറ്റൽ കറൻസി, ക്രിപ്റ്റോകറൻസി, ഡിജിറ്റൽ, ബ്ലോക്ക്ചെയിൻ ആസ്തികൾ മുതലായവയുടെ ട്രാൻസ്ഫർ സേവനങ്ങൾ മെറ്റാപേ നൽകും,” ജോഷ് ഗുർബാൻ ഒരു ട്വീറ്റിൽ പറഞ്ഞു. സാക്സ് ബക്സ് എന്ന ഡിജിറ്റൽ കറൻസിയും മെറ്റ വികസിപ്പിക്കുന്നുണ്ട്. ഈ മാസം ആദ്യം, മെറ്റാ ഇൻസ്റ്റാഗ്രാമിൽ എൻഎഫ്ടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.