ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ തൊഴിൽ മന്ത്രി എലിസബത്ത് ബോണിനെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചു. 30 വർഷത്തിന് ശേഷമാണ് ഒരു വനിത ഫ്രാൻസിൻറെ പ്രധാനമന്ത്രിയാകുന്നത്. നിലവിലെ പ്രധാനമന്ത്രി ജീൻ കാസ്റ്റെക്സ് രാജിക്കത്ത് പ്രസിഡന്റിന് കൈമാറിയതിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പ്രധാന മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള പദ്ധതികൾക്ക് മുന്നോടിയായാണ് ജീൻ കാസ്റ്റെക്സിൻറെ രാജി. രാജിക്ക് പിന്നാലെ പുതിയ പ്രധാനമന്ത്രിയെ കുറിച്ചും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. യോഗ്യത ഉള്ള ഒരു വനിതയെ പ്രധാനമന്ത്രിയാക്കണമെന്ന് മാക്രോൺ നേരത്തെ പറഞ്ഞിരുന്നു.
തൻറെ രണ്ടാം ടേമിൽ സ്കൂളുകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും കൂടുതൽ മുൻഗണന നൽകുമെന്ന മാക്രോണിൻറെ പ്രഖ്യാപനത്തിന് അനുസൃതമായാണ് പുതിയ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.