Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില വർദ്ധിക്കുന്നത്. ഒരു പവൻ സ്വർണത്തിൻ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിൻറെ വിപണി വില (ഗോൾഡ് പ്രൈസ് ടുഡേ) 37,640 രൂപയായി ഉയർന്നു. ഇന്നലെ ഇത് 320 രൂപയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 760 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

സംസ്ഥാനത്ത് ഗ്രാമിൻ 22 കാരറ്റ് സ്വർണത്തിൻറെ വിലയും വർധിച്ചിട്ടുണ്ട്. 35 രൂപയുടെ വർ ദ്ധനവുണ്ടായി. ഇതോടെ വിപണിയിൽ 22 കാരറ്റ് സ്വർണത്തിൻറെ ഒരു ഗ്രാം സ്വർണത്തിൻറെ വില 4,705 രൂപയായി ഉയർന്നു. ഇന്നലെ പവൻ 40 രൂപയുടെ വർദ്ധനവുണ്ടായി. സംസ്ഥാനത്ത് ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻറെ വിലയും വർധിച്ചിട്ടുണ്ട്. 30 രൂപയുടെ വർദ്ധനവുണ്ടായി. 

ഏറെക്കാലമായി ഇടിയുന്ന സ്വർണ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരാൻ തുടങ്ങിയിരുന്നു. മെയ് 12 നാണ് സ്വർണ വില ഉയർന്നത്. 360 രൂപയുടെ വർദ്ധനവുണ്ടായി. എന്നാൽ അടുത്ത ദിവസം തന്നെ സ്വർണ വില കുറഞ്ഞു. മെയ് 17 നും സ്വർണ വിലയിൽ വർദ്ധനവുണ്ടായെങ്കിലും അടുത്ത ദിവസം ഇരട്ടിയിലധികം വർദ്ധിച്ചു. തുടർന്ന് മെയ് 19 ൻ സ്വർണ വില ഉയർന്നു. ഇന്നലെയും സ്വർണ വിലയിൽ വർദ്ധനവുണ്ടായി.

By

Leave a Reply

Your email address will not be published. Required fields are marked *