ഹനുമാൻ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെ തുടർന്ന് മധ്യപ്രദേശിലെ നീമുച്ച് ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നീമുച്ചിലെ പഴയ കോടതി വളപ്പിലെ മുസ്ലീം ആരാധനാലയത്തിൻ സമീപം ഒരു കൂട്ടം ആളുകൾ ഹനുമാൻറെ പ്രതിമ സ്ഥാപിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഈ പ്രശ്നം വാക്കേറ്റത്തിലേക്കും കല്ലേറിലേക്കും പിന്നീട് സംഘർഷത്തിലേക്കും നയിച്ചു. പൊലീസ് എത്തി കണ്ണീർ വാതകം പ്രയോഗിച്ചതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നേഹ മീണ നീമുച്ചിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഘോഷയാത്രകൾ, ധർണകൾ, ഒത്തുചേരലുകൾ എന്നിവ മുൻകൂർ അനുമതിയില്ലാതെ നടത്താൻ പാടില്ല. അനുമതിയില്ലാതെ പ്രദേശത്ത് ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.
കൂടുതൽ വായിക്കാം: മുൻ മന്ത്രിമാരെയും എംപിമാരെയും അറസ്റ്റ് ചെയ്യാൻ ശ്രീലങ്കൻ ഉത്തരവ്