Spread the love

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തു. സിപിഎം പ്രവർത്തകരുടെ പരാതിയിൽ കൊച്ചി പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
പിണറായി വിജയൻ തൃക്കാക്കരയിൽ ചങ്ങല പൊട്ടിയ നായയെപ്പോലെ ഓടുകയാണെന്നായിരുന്നു സുധാകരന്റെ പരാമർശം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സിപിഎം ഉയർത്തിയത്. സുധാകരനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ആവശ്യപ്പെട്ടിരുന്നു.

മലബാറിന്റെ നാടൻ ശൈലിയെക്കുറിച്ചാണ് താൻ പരാമർശിക്കുന്നതെന്നും പരാമർശം നടത്താൻ മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പിൻവലിക്കുമെന്നും സുധാകരൻ പിന്നീട് പറഞ്ഞിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *