കോഴിക്കോട്: കോടഞ്ചേരി സ്വദേശികളായ മിശ്രജാതി ദമ്പതികളായ ഷെജിനും ജോയ്സ്നയും സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം രജിസ്റ്റർ ചെയ്തു.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ദീപു പ്രേംനാഥ്, സി.പി.എം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗങ്ങളായ ഷിജി ആൻറണി, കെ.പി. ചാക്കോച്ചൻറെ സാന്നിധ്യത്തിലായിരുന്നു നടപടികൾ.
ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ എം.എസ്. ഷെജിനും തെയ്യപ്പാറ സ്വദേശി ജോയ്സ്ന മേരി ജോസഫും തമ്മിലുള്ള വിവാഹം പ്രദേശത്തും പാർട്ടിക്കകത്തും ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ലവ് ജിഹാദ് എന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ വിവാഹത്തെ വിശേഷിപ്പിച്ചത്.