Spread the love

മനുഷ്യരിലെ ശ്വാസകോശ രോഗങ്ങൾക്കായി വികസിപ്പിച്ചെടുത്ത മരുന്ന് എലികളിലെ സുഷുമ്നാ നാഡി ക്ഷതം ചികിത്സിക്കുന്നതിൽ ഫലപ്രദമാണെന്ന് കണ്ടെത്തി. എസെഡ്ഡി1236 എന്ന മരുന്നാണ് ഫലപ്രദമാണെന്ന് കണ്ടെത്തിയത്. മനുഷ്യരിലെ നട്ടെല്ലിനേറ്റ പരിക്കുകൾക്ക് ഈ കണ്ടെത്തൽ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

യുകെയിൽ, ഓരോ വർഷവും 2,500 ആളുകൾ നട്ടെൽൽ രോഗങ്ങൾക്ക് ചികിത്സ തേടുന്നു. ചിലപ്പോൾ കണ്ടുപിടിത്തം ഈ പ്രശ്നത്തിൻ ഒരു പരിഹാരമായി മാറിയേക്കാം. മനുഷ്യരിൽ ഉപയോഗിക്കുന്ന ഓസ്റ്റിയോ ആർത്രൈറ്റിസ് മരുന്നായ എസെഡ്ഡി 3342 എലികളിലും കാര്യമായ മാറ്റങ്ങൾ വരുത്തി.

ക്ലിനിക്കൽ ആൻഡ് ട്രാൻസ്ലേഷനൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഈ മരുന്നുകൾ സുഷുമ്നാ നാഡി പരിക്കിൻറെ സമയത്ത് സംഭവിക്കുന്ന എംഎംപി -9, എംഎംപി -12 എൻസൈമുകളുടെ പ്രവർത്തനത്തെ തടയുന്നുവെന്ന് കണ്ടെത്തി. നട്ടെല്ലിൻ പരിക്ക് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന വീക്കം ഇത് കുറയ്ക്കുന്നു, അതുവഴി വേദന ഗണ്യമായി കുറയ്ക്കുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *