ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെലിന്റെ അറ്റാദായം രണ്ട് മടങ്ങ് വർദ്ധിച്ച് 2,008 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 759 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൻറെ നാലാം പാദത്തിൽ എയർടെല്ലിൻറെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22.3 ശതമാനം ഉയർന്ന് 31,500 കോടി രൂപയായി. ഭാരതി എയർടെൽ കഴിഞ്ഞ സാമ്പത്തിക വർഷം 100,616 കോടി രൂപയിൽ നിന്ന് 2022 സാമ്പത്തിക വർഷത്തിൽ 116,547 കോടി രൂപ വരുമാനം നേടി. സൗത്ത് ഏഷ്യയിലെ എയർടെൽ ഇന്ത്യ സിഇഒ ഗോപാൽ വിറ്റൽ പറഞ്ഞു.