ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഓൺലൈൻ യോഗത്തിൽ പങ്കെടുക്കും. ചൈനയാണ് യോഗത്തിനു ആതിഥേയത്വം വഹിക്കുന്നത്.
റഷ്യ-ഉക്രൈൻ യുദ്ധത്തിനു ശേഷമുള്ള ബ്രിക്സിന്റെ ആദ്യ യോഗമാണിത്. കോവിഡ് -19 മഹാമാരിക്ക് ശേഷം സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ടയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
അടുത്ത മാസം നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന യോഗത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, റഷ്യയുടെ സെർജി ലാവ്റോവ്, ബ്രസീലിന്റെ കാർലോസ് ആൽബർട്ടോ ഫ്രാൻസ്, ദക്ഷിണാഫ്രിക്കയുടെ നലേദി പാന്തർ എന്നിവർ പങ്കെടുക്കും.