Spread the love

സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി അറസ്റ്റിൽ. തെലങ്കാനയിലെ വാറങ്കലിൽ ഭൂസമരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വത്തെ വാറങ്കൽ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഭൂരഹിതർക്കും ഭവനരഹിതർക്കും ഭൂമിയും വീടും നൽകാമെന്ന ചന്ദ്രശേഖര റാവു സർക്കാരിൻറെ വാഗ്ദാനത്തിനെതിരെയാണ് സി.പി.ഐ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

വാറങ്കലിലെ മട്ടേവാഡയിലെ നിമ്മയ്യ കുളത്തിൻ സമീപത്തെ സർക്കാർ ഭൂമി പിടിച്ചെടുത്തും കുടിൽ കെട്ടിയുമാണ് പ്രതിഷേധം ആരംഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *