കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ നൽകുവാൻ പരിഗണയുമായി യക്കോബായ സഭ. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചർച്ച ചെയ്യുവാനും യാക്കോബായ സഭ സിനസ് ഇന്ന് ചേരും. ബിജെപി ദേശീയ നേതൃത്വമാണ് യാക്കോബായ സഭയോട് അടുപ്പിക്കാനുള്ള തീരുമാനമായി രംഗത്തെത്തിയിരിക്കുന്നത്. സഭ തർക്ക പരിഹാരത്തിന് കേന്ദ്ര സർക്കാർ പിന്തുണ അനിവാര്യമാണെന്നും ആ സാഹചര്യത്തിൽ ബിജെപിയെ പിന്തുണക്കണമെന്നുമാണ് യോഗങ്ങളിൽ ഒരു വിഭാഗം മുന്നേട്ട് വെക്കുന്ന നിർദേശം.
അതേസമയം കഴിഞ്ഞദിവസം കൊച്ചിയിലെ ആർഎസ്എസ് കേന്ദ്രത്തിൽ വച്ച് ആർഎസ്എസ് നേതൃത്വവും യാക്കോബായ സഭാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. അതിന് പിന്നാലെ രണ്ട് കേന്ദ്രമന്ത്രിമാർ രഹസ്യമായി യാക്കോബായ സഭാ മെത്രാപൊലീത്തമാരുമായി ചർച്ച നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് അമിത് ഷാ വിഷയത്തിൽ ഇടപെടുന്നത്. ശനിയാഴ്ച ഡൽഹിയിൽ വെച്ച് യാക്കോബായ സഭ നേതൃത്വവും കേന്ദ്ര ആഭ്യമന്തര മന്ത്രി അമിത് ഷാ ചർച്ച നടത്തും.