ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വിധി. ഇതോടെ ഈ ധനകാര്യ സ്ഥാപനങ്ങൾക്ക് കേരള മണി ലെന്റേർസ് ആക്ട് ബാധകമാകില്ല. ആർബിഐ നിയമ ഭേദഗതി പ്രകാരം രജിസ്റ്റർ ചെയ്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് സംസ്ഥാന നിയമം ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.