Spread the love

ശ്രീലങ്കയിൽ പെട്രോൾ ലഭ്യതയില്ലാത്തതിനാൽ പമ്പുകൾക്ക് മുന്നിൽ ക്യൂ നിൽക്കരുതെന്ന് ശ്രീലങ്കൻ സർക്കാർ. പെട്രോൾ വാങ്ങാൻ മതിയായ വിദേശനാണ്യം തങ്ങളുടെ പക്കലില്ലെന്നാണ് ശ്രീലങ്കയിലെ ഇടക്കാല സർക്കാർ പറയുന്നത്. രാജ്യത്ത് ഡീസൽ കരുതൽ ശേഖരമുണ്ടെന്നും ബാക്കിയുള്ള പെട്രോൾ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ലങ്കാ തീരത്ത് പെട്രോളുമായി ഒരു കപ്പൽ ഉണ്ട്. എന്നാൽ, അത് വാങ്ങാൻ മതിയായ വിദേശനാണ്യം തന്റെ പക്കലില്ലെന്ന് വൈദ്യുതി മന്ത്രി കാഞ്ചന വിജേസേകേര ഇന്ന് പാർലമെന്റിനെ അറിയിച്ചു. കപ്പലിന്റെ കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കാഞ്ചന വിജേസേകേര കൂട്ടിച്ചേർത്തു. ഇതേ വിതരണക്കാരിൽ നിന്ന് 53 മില്യൺ ഡോളർ വിലമതിക്കുന്ന പെട്രോൾ നേരത്തെ കടം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി ലോകബാങ്കിൽ നിന്ന് 160 മില്യൺ ഡോളറിന്റെ ചർച്ചകൾ നടന്നുവരികയാണെന്ന് അദ്ദേഹം ബുധനാഴ്ച പാർലമെന്റിൽ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഏറ്റവും അപകടകരമായ നിലയിലാണെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഞായറാഴ്ച പറഞ്ഞിരുന്നു. ദ്വീപ് രാഷ്ട്രം അതിന്റെ സ്വതന്ത്ര ചരിത്രത്തിലെ ഏറ്റവും മോശം സാമ്പത്തിക തകർച്ചയിലാണ്.

By

Leave a Reply

Your email address will not be published. Required fields are marked *