Spread the love

പുത്തൻവേലിക്കര ബസ്സാർ ഭാഗത്ത്, പടയാട്ടി വീട്ടിൽ മോളി (60) യെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിക്ക് വധശിക്ഷ. ആസ്സാം നൗക ജില്ലയിൽ, ഹത്രപുലി ഗ്രാമത്തിൽ പരിമൾ സാഹു (27) നെയാണ് നോർത്ത് പറവൂർ ആഡീഷണൽ ഡിസ്ട്രിക്റ്റ് ആൻറ് സെഷൻസ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മാനസീകവെല്ലുവിളി നേരിടുന്ന മകനൊടൊപ്പം താമസിച്ചിരുന്ന മോളിയെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ പരിമൾ സാഹു ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 2018 മാർച്ചിലാണ് സംഭവം നടന്നത്. വടക്കേക്കര എസ് എച്ച് ഒ എം.ആർ.മുരളി, പുത്തൻവേലിക്കര സബ് ഇൻസ്പെക്ടർ സജീവ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ബാലകൃഷ്ണൻ, സുനിൽദത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *