പുതുക്കിയ ഇന്ധന വില ഇന്ന് മുതൽ പ്രാബൽയത്തിൽ വരും. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചതോടെ സംസ്ഥാനത്ത് ഇന്ധന വില ആനുപാതികമായി കുറയും. സംസ്ഥാനത്ത് പെട്രോളിന്റെ നികുതി ലിറ്ററിനു 2.41 രൂപയും ഡീസലിനു ലിറ്ററിന് 1.30 രൂപയും കുറയ്ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിനു 10.40 രൂപയും ഡീസലിൻ 7.35 രൂപയും കുറയും.
ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് രാജ്യത്ത് ഇന്ധന വില കുറച്ചത്. പെട്രോളിന് ലിറ്ററിനു 9.50 രൂപയും ഡീസലിനു 7 രൂപയുമാണ് കുറച്ചത്. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
വിലക്കയറ്റത്തിന്റെ ഭാഗമായാണ് ഇന്ധന വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. ഇന്ധന വില വർദ്ധനവ് കാരണം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്. പാലിന്റെയും പച്ചക്കറികളുടെയും വില വർദ്ധനവിനെതിരെയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്ധനവില കുറയ്ക്കുന്നത്.