Spread the love

വിദ്വേഷ പ്രസംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ പി.സി ജോർജിനായി കൊച്ചി സിറ്റി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ബന്ധുവിൻറെ കാറിലാണ് അദ്ദേഹം ഒളിവിൽ പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കാർ ഉടമയായ ഡെജോയുടെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല.

പി.സി ജോർജിൻറെ ഗൺമാനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സംസ്ഥാനം വിട്ടതാകാനുള്ള സാധ്യതയാണ് പോലീസ് കാണുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് വെള്ള മാരുതി എസ്ക്രോസ് കാറിൽ ജോർജ് രക്ഷപ്പെട്ടത്.

By

Leave a Reply

Your email address will not be published. Required fields are marked *