മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ജാമ്യം അനുവദിക്കുന്നതിനെതിരെ സർക്കാർ കോടതിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പാലാരിവട്ടം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പി.സി ജോർജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേതുടർന്ന് പി സി ജോർജ് ഒളിവിൽ പോയിരുന്നു.
തിരുവനന്തപുരത്ത് ഹിന്ദുമഹാസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിനു പാലാരിവട്ടത്ത് പി സി ജോർജിനെതിരെയും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ തിരുവനന്തപുരത്ത് അറസ്റ്റിലായെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് സമർപ്പിച്ച അപ്പീൽ ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്.