Spread the love

പത്തനംതിട്ട: പി.M. സംസ്ഥാനത്ത് കിസാൻ സമ്മാൻ നിധി വഴി സഹായം ലഭിച്ചവരിൽ 30,416 പേർ അയോഗ്യരാണെന്ന് കണ്ടെത്തി. കേന്ദ്ര-സംസ്ഥാന ഏജൻസികൾ നടത്തിയ പരിശോധനയിലാണ് കണക്കുകൾ പുറത്തുവന്നത്. ഇതിൽ 21,018 പേർ ആദായനികുതി ദായകരാണ്.

പരിശോധനയിൽ അയോഗ്യരെന്ന് കണ്ടെത്തിയവർക്ക് കേന്ദ്ര കൃഷി മന്ത്രാലയം സംസ്ഥാന കൃഷി വകുപ്പ് മുഖേന നോട്ടീസ് നൽകി തുടങ്ങി. തുക തിരിച്ചടച്ചില്ലെങ്കിൽ ഭാവിയിൽ ലഭിക്കാൻ സാധ്യതയുള്ള ആനുകൂൽയങ്ങൾ തടഞ്ഞുവച്ച് നിയമനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. പദ്ധതിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി തുക കൈപ്പറ്റിയവർക്കാണ് നോട്ടീസ് നൽകുന്നത്.

അയോഗ്യരായ ആളുകൾ കിസാൻ സമ്മാൻ പദ്ധതിയിൽ വ്യാപകമായി ഉൾപ്പെടുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം കേന്ദ്ര ധനമന്ത്രാലയം സംസ്ഥാനങ്ങളോട് തുക തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാരുകളുടെ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

By

Leave a Reply

Your email address will not be published. Required fields are marked *