നവോത്ഥാന നായകൻമാരായ ശ്രീനാരായണഗുരുവിനെയും പെരിയാറിനെയും കുറിച്ചുള്ള ഭാഗങ്ങൾ പത്താം ക്ലാസ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതിൽ കർണാടകയിൽ പ്രതിഷേധം ശക്തമാകുന്നു. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിൻറെ പ്രസംഗം ഉൾപ്പെടുത്തിയതും വിവാദമായിട്ടുണ്ട്.
പുതിയ പാഠപുസ്തകത്തിൻറെ പിഡിഎഫ് കർണാടക ടെസ്റ്റ് ബുക്ക് സൊസൈറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. മതപരവും സാമൂഹികവുമായ നവോത്ഥാനം പ്രതിപാദിക്കുന്ന അഞ്ചാം അധ്യായത്തിൽ നിന്ന് ശ്രീനാരായണ ഗുരുവും പെരിയാറും ഒഴിവാക്കപ്പെട്ടിരിക്കുന്നു. രാജാറാം മോഹൻ റോയ്, സ്വാമി ദയാനന്ദ സരസ്വതി, ശ്രീരാമകൃഷ്ണ പരമഹംസൻ, സ്വാമി വിവേകാനന്ദൻ, ആനി ബെസൻറ് എന്നിവരെക്കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം വരെ ശ്രീനാരായണ ഗുരുവും പെരിയാറും ഉണ്ടായിരുന്നു. പുതിയ പാഠപുസ്തകത്തിൻറെ അച്ചടി പുരോഗമിക്കുകയാണ്.