ലാഹോർ: പാകിസ്താനിൽ രണ്ട് സിഖ് ബിസിനസുകാരെ കൊലപ്പെടുത്തിയ സംഭവത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. മെയ് 15 ഞായറാഴ്ച രണ്ട് ബിസിനസുകാർ വെടിയേറ്റ് മരിച്ചു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സിഖ് യുവാക്കളെ അജ്ഞാതരായ തോക്കുധാരികൾ വെടിവച്ച് കൊന്നത്.
ബൈക്കിലെത്തിയ രണ്ട് അക്രമികളുടെ ആക്രമണത്തിൽ സൽജീത് സിംഗ് (42), രഞ്ജിത് സിംഗ് (38) എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ൻയൂനപക്ഷ സമുദായാംഗങ്ങളെ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ കൊലപാതകമാണിത്. അതേസമയം, രണ്ട് സിഖുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
“പാകിസ്ഥാനിലെ ൻയൂനപക്ഷ സമുദായാംഗങ്ങളെ തുടർച്ചയായി ലക്ഷ്യമിടുന്നതിൽ ഞങ്ങൾ പാകിസ്ഥാൻ സർക്കാരിൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.” ഈ ദയനീയ സംഭവത്തിൻ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഈ വിഷയത്തിൽ ആത്മാർത്ഥമായി അന്വേഷണം നടത്താനും ബന്ധപ്പെട്ട അധികാരികളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” വിദേശകാര്യ വക്താവ് പറഞ്ഞു.