പാകിസ്ഥാനിലെ പെഷവാറിൽ ഇൻറലിജൻസ് ബ്യൂറോ ജവാൻമാർക്ക് നേരെ വെടിയുതിർത്തു. സംഭവത്തിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും മറ്റൊരു ഉദ്യോഗസ്ഥനും സഹോദരനും പരിക്കേൽക്കുകയും ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യാകതൂട്ട് പ്രദേശത്ത് അത്താഴത്തിൻ ശേഷം കാറിൽ കയറുന്നതിനിടെ അജ്ഞാതനായ ഒരാൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഐബിയിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടറായ നജ്ബീർ റഹ്മാൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. മറ്റൊരു ഉദ്യോഗസ്ഥനായ അമാനുല്ലയും സഹോദരൻ ജുനൈദ് ബാഗ്ദാദിയും ചികിത്സയിലാണ്.
സംഭവത്തിൽ തീവ്രവാദ വിരുദ്ധ വകുപ്പ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഐബി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടക്കുന്നത്. ഏപ്രിലിൽ സുരക്ഷാ ചെക്ക്പോയിൻറിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് നാൽ നിയമപാലകരിൽ ഒരു ഐബി ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു.