പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഷൊർണൂരിൽ നിന്ന് മംഗലാപുരത്തേക്കാണ് സർവീസ്.
ചിങ്ങവനം-ഏറ്റുമാനൂർ സെക്ഷനിൽ റെയിൽവേ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ഇതേതുടർന്നാണ് യാത്രക്കാർക്കുണ്ടായ അസൗകര്യം കണക്കിലെടുത്ത് പരശുറാം മംഗലാപുരത്തിനും ഷൊർണൂരിനും ഇടയിൽ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചത്.
പരശുറാം എക്സ്പ്രസിനെ ആശ്രയിക്കുന്ന ദൈനംദിന യാത്രക്കാർക്ക് ആശ്വാസമായാണ് റെയിൽവേയുടെ തീരുമാനം.